വടക്കേ അമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയിലെ ഒരു മേയറുടെ വധുവായി ചീങ്കണ്ണി.തെക്കുപടിഞ്ഞാറന്‍ മെക്‌സിക്കോയിലെ സാന്‍ പെഡ്രോ ഹുവാമെലുല എന്ന ഗ്രാമത്തിലായിരുന്നു വിവാഹം. നൂറ്റാണ്ട് പഴക്കമുള്ള ഒരു പരമ്പരാഗത ആചാരത്തിന്റെ ഭാഗമായാണ് ചടങ്ങ് .മേയറായ ഹൂഗോ സോസയാണ് വരന്‍. ഒരു സാധാരണ വധുവിനെ പോലെ തന്നെ വിവാഹ വസ്ത്രം അണിയിച്ച് ചീങ്കണ്ണിയെ വിവാഹ വേദിയിലെത്തി.
വിവാഹത്തിന് പിന്നാലെ തന്നെ ആദ്യ ചുംബനവും നടന്നു. എന്നാല്‍ ചീങ്കണ്ണിയുടെ വായ മൂടിക്കെട്ടി വെച്ചായിരുന്നു എത്തിച്ചത്. ഏഴ് വയസുകാരിയായ ചീങ്കണ്ണിയെ ലിറ്റില്‍ പ്രിന്‍സിസ് അഥവാ കൊച്ചു രാജകുമാരി എന്നാണ് വിളിക്കുന്നത്. ഇതിനെ ഭൂമീ ദേവിയായിട്ടാണ് ഗ്രാമീണര്‍ കാണുന്നത്.
വാദ്യമേളങ്ങളും പരമ്പരാഗത സംഗീതവും നൃത്തവും അടക്കമുള്ളവ വിവാഹച്ചടങ്ങിന് ഉണ്ടായിരുന്നു. വിവാഹ ശേഷം ഇരുവരും തെരുവിലൂടെ നടക്കുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോക്ക് എതിരെ നല്ലതും മോശവുമായ പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്.
In an age-old ritual, a Mexican mayor married his alligator bride to secure abundance. Victor Hugo Sosa sealed the nuptials by kissing the alligator’s snout https://t.co/jwKquOPg93 pic.twitter.com/Vmqh4GpEJu
— Reuters (@Reuters) July 1, 2022