തിരുവനന്തപുരം: ഡിജിറ്റൽ റീസർവേ നാലുവർഷം കൊണ്ട് പൂർത്തിയാകുമെന്ന് റവന്യൂമന്ത്രി കെ രാജന്‍. ‘എന്‍റെ ഭൂമി’ എന്ന പേരിൽ ഒരു ഇന്‍റഗ്രേറ്റഡ് പോർട്ടൽ തുടങ്ങും. യുണീക്ക് തണ്ടപേർ സിസ്റ്റം വരുന്നതോടെ കേരളത്തിൽ എവിടെ ഭൂമി ഉണ്ടെങ്കിലും ഒറ്റ തണ്ടപേരിൽ അറിയുമെന്നും രാജന്‍ വ്യക്തമാക്കി.
സർവെ പപ്പു എന്ന് പേരിട്ട ആനക്കുട്ടിയാണ് ഡിജിറ്റൽ റീസർവേ പദ്ധതിയുടെ ഔദ്യോഗിക ചിഹ്നം. ഡിജിറ്റൽ റീ സർവേ പൂർത്തിയാകുന്നതോടെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.