എ കെ ജി സെന്റർ ആക്രമിക്കുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടയാളെ ജാമ്യത്തിൽ വിട്ടു. അന്തിയൂർകോണം സ്വദേശി റിജുവിനെയാണ് വെറുതെ വിട്ടത്. എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട ഇയാൾക്കെതിരെ കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ് ചെയ്തിരുന്നത് സിപിഎം സംസ്ഥാന സമിതി ഓഫീസായ എകെജി സെന്ററിന് നേരെ കല്ലെറിയും. ഒരു ജനൽച്ചില്ലെങ്കിലും പൊട്ടിക്കുമെന്നുമായിരുന്നു അന്തിയൂർക്കോണം സ്വദേശിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഒറ്റയ്ക്കായിരിക്കും കല്ലെറിയുകയെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. ആറുദിവസം മുമ്പാണ് ഇയാൾ പോസ്റ്റിട്ടത്.