തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആന ഇടഞ്ഞതായി റിപ്പോർട്ടുകൾ. ശീവേലി എഴുന്നള്ളിപ്പിന് എത്തിച്ച കൊമ്പൻ ബൽറാം ആണ് ഇടഞ്ഞത്.
രാത്രി പത്തോടെ അത്താഴ ശീവേലി കഴിഞ്ഞു ക്ഷേത്രമതിൽക്കെട്ടിനു പുറത്ത് എത്തിയ കൊമ്പൻ പാപ്പാൻ സുരേഷിനെ ആനപ്പുറത്ത് നിന്ന് കുടഞ്ഞിട്ട് അക്രമിക്കാൻ ശ്രമിച്ചു. മറ്റു പാപ്പാന്മാർ സുരേഷിനെ വലിച്ചു നീക്കിയതിനാൽ അപകടം ഒന്നും സംഭവിച്ചില്ല.