മുംബൈ: ബിജെപിയുടെ രാഹുൽ നർവേക്കർ മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ. മഹാ വികാസ് അഘാഡി സഖ്യത്തിന്റെ സ്ഥാനാർത്ഥിയായ രാജൻ സാൽവിയെ ആണ് വോട്ടെടുപ്പിൽ നർവേക്കർ മറികടന്നത്.
രാഹുൽ നർവേക്കർക്ക് 164 വോട്ടുകൾ ലഭിച്ചു. 107 വോട്ടുകളാണ് ശിവസേനാ സ്ഥാനാർത്ഥിക്ക് ലഭിച്ചത്. മഹാ സഖ്യത്തിന്റെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് എല്ലാ ശിവസേന എംഎൽഎമാർക്കും പാർട്ടി ചീഫ് വിപ്പ് സുനിൽ പ്രഭു വിപ്പ് നൽകിയിരുന്നു.