കൊല്ലം: അതിശക്തമായ മഴയില്‍ പുനലൂര്‍-മൂവാറ്റുപുഴ റോഡിന്റെ ഭിത്തി തകര്‍ന്നു. പുനലൂര്‍ നെല്ലിപ്പള്ളിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം നടന്നത്.
റോഡിനെ സംരക്ഷിക്കാന്‍ കെട്ടിയ ഗാബിയന്‍ ഭിത്തി തകര്‍ന്ന് കല്ലടയാറ്റിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചു.