ഗോവ: മഹാരാഷ്ട്രയിലെ വിമത എം.എൽ.എമാർ ക്യാമ്പ് ചെയ്തിരുന്ന ഹോട്ടലിൽ വ്യാജ പേരുകളിൽ താമസിച്ച രണ്ടുപേരെ ഗോവ പൊലീസ് പിടികൂടി. ഹരിയാനയിൽ നിന്നുള്ള സോണിയ ദോഹൻ, ഉത്തരാഖണ്ഡ് സ്വദേശി ശ്രേയ് കോടിയാൽ എന്നിവരാണ് അറസ്റ്റിലായതെന്നും പൊലീസ് പറയുന്നു.
വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചാണ് ഒരുസത്രീയും പുരുഷനും ഗോവയിലെ താജ് റിസോർട്ടിലും കൺവെൻഷൻ സെന്ററിലും കയറിയത്. ഇരുവരും ഒരു ദിവസം ഹോട്ടലിൽ താമസിച്ചുവെന്നും ആൾമാറാട്ടത്തിന് അറസ്റ്റിലായെന്നും പനാജി പൊലീസ് ഇൻസ്‌പെക്ടർ സൂരജ് ഗവാസ് വ്യക്തമാക്കി.