മൂവാറ്റുപുഴ: മാറാടിയില്‍ അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ പ്രതി കീഴടങ്ങി. പെൺകുട്ടിയെ ആക്രമിച്ച പ്രതി അൻസാറാണ് കീഴടങ്ങിയത്. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ഇയാൾ മൂവാറ്റുപുഴ ഡിവൈഎസ്‍പി ഓഫീസിൽ എത്തി കീഴടങ്ങിയത്.
അപകടകരമായ രീതിയിൽ മണ്ണ് ഖനനം ചെയ്യുന്നത് ചോദ്യം ചെയ്ത ഇരുപത് വയസുകാരിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാത്തെതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. കേസെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് അറസ്റ്റിലേക്ക് എത്തിയില്ല. അറസ്റ്റ് വൈകിക്കുന്നത് സിപിഎം സമ്മർദ്ദം കൊണ്ടാണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു.