നാല് ഭാഷകളിൽ നിർമ്മിക്കുന്ന പാൻ ഇന്ത്യൻ ചിത്രം പ്രണയ സരോവര തീരം എന്ന ചിത്രത്തിൽ ഗോവിന്ദ് പത്മസൂര്യ നായകൻ. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സനി രാമദാസൻ ആണ് രചനയും സംവിധാനവും നിർവഹിക്കുന്നു. എം. ജി ശശി സംവിധാനം ചെയ്ത അടയാളങ്ങൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയഗോവിന്ദ് പത്മസൂര്യ ഇപ്പോൾ തെലുങ്കിലാണ് സജീവം. പുതുമുഖം മറിയം ആണ് പ്രണയ സരോവര തീരത്തിലെ നായിക. പ്രണയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബിനീഷ് ബാസ്റ്റിൻ സുപ്രധാന വേഷത്തിൽ എത്തുന്നു. വിദേശ രാജ്യങ്ങളിലും ഹൈദരാബാദ്, കേരളം എന്നിവിടങ്ങളുമാണ് ലൊക്കേഷൻ. സെപ്തംബറിൽ ചിത്രീകരണം ആരംഭിക്കും. ഗ്രീൻ ടാക്കീസ് ഫിലിം ഇന്റർനാഷണൽ ബാനറിൽ ആർ. രാജി ആണ് നിർമ്മാണം.