വാട്സ്ആപ്പ് വീഡിയോ കോളുകളിൽ അവതാർ ഫീച്ചർ. വാട്സ്ആപ്പ് സ്വന്തമായി അവതാർ ഓപ്ഷനുകൾ നിർമ്മിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ അപ്ഡേഷൻ വരുന്നതോടെ വാട്ട്‌സ്ആപ്പ് വീഡിയോ കോളുകൾക്കിടയ്ക്ക് ഉപയോക്താക്കൾക്ക് അവരുടെ അവതാറിലേക്ക് മാറാൻ കഴിഞ്ഞേക്കും. വീഡിയോ കോളുകളിൽ ഉപയോക്താക്കൾക്ക് അവതാർ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കും. ആപ്പിൾ ഇക്കോസിസ്റ്റത്തിൽ ഇത്തരത്തിലുള്ള മെമോജി ലഭ്യമാണ്.
ഐഒഎസിലുള്ള വാട്ട്‌സ്ആപ്പിൽ ഉപയോക്താക്കൾക്ക് മറ്റ് ഗ്രൂപ്പംഗങ്ങൾ അറിയാതെ ലെഫ്റ്റഡിക്കാനുള്ള ഓപ്ഷൻ ആഡ് ചെയ്യുമെന്ന് പറയപ്പെടുന്നു. ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്കായി വാട്ട്‌സ്ആപ്പ് ബ്ലർ ടൂൾ പരീക്ഷിക്കുന്നതായും റിപ്പോർട്ടുണ്ട്.വാട്ട്‌സ്ആപ്പിൽ അവതാർ എങ്ങനെ, എപ്പോൾ ലഭ്യമാകും എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിശദാംശങ്ങൾ ഇതുവരെ മെറ്റ വെളിപ്പെടുത്തിയിട്ടില്ല.
വാട്ട്‌സ്ആപ്പ് ബീറ്റ ട്രാക്കർ വാബെറ്റ് ഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് അവതാർ എഡിറ്റർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സ്വന്തം അവതാർ സജ്ജീകരിക്കാനുള്ള ഓപ്ഷൻ ഉടനെ വാട്സാപ്പ് അവതരിപ്പിച്ചേക്കും. ഒരു അവതാർ നിർമിച്ചു കഴിഞ്ഞാൽ അത് ചാറ്റുകളിലും ഗ്രൂപ്പുകളിലും ഷെയർ ചെയ്യാവുന്ന തരത്തിൽ സ്റ്റിക്കറുകളായി ലഭ്യമാകുമെന്ന് റിപ്പോർട്ട് പറയുന്നു