അഗ്നിപഥ് പദ്ധതിക്കെതിരെ പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി ഭഗവന്ത് മാൻ ആണ് പ്രമേയം അവതരിപ്പിച്ചത്. അഗ്നിപഥ് യുവാക്കൾക്കോ രാജ്യസുരക്ഷക്കോ ഗുണകരമല്ലെന്ന് പ്രമേയം പറയുന്നു. ജീവിതം സേനക്കായി സമർപ്പിക്കുന്ന യുവാക്കൾക്കിടയിൽ പദ്ധതി അസംതൃപ്തിക്ക് കാരണമാകും. അഗ്നി പദ്ധതി സർക്കാർ പിൻവലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
അതേസമയം അഗ്നിപഥ് പദ്ധതിയെ അനുകൂലിച്ചുള്ള കോൺഗ്രസ് നേതാവ് മനീഷ് തിവാരിയുടെ നിലപാട് നേതൃത്വം തള്ളി. പദ്ധതിയെ അനുകൂലിക്കുന്നത് മനീഷ് തിവാരിയുടേത് വ്യക്തിപരമായ നിലപാട് മാത്രമെന്നാണ് കോൺഗ്രസ് നേതൃത്വത്തിൻറെ നിലപാട്.അഗ്നിപഥ് ദേശവിരുദ്ധവും, യുവാക്കളോട് കടുത്ത അനീതി കാട്ടുന്നതെന്നും ജയ്റാം രമേശ് പ്രതികരിച്ചു. അഗ്നിപഥ് പദ്ധതിയെ അനുകൂലിച്ച് പരസ്യ പ്രതികരണം നടത്തിയതിന് പിന്നാലെ മനീഷ് തിവാരി ലേഖനവും എഴുതിയിരുന്നു