അടുത്ത 48 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ പുതിയ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സത്യപ്രതിജ്ഞ ചെയ്യും. ബിജെപി കക്ഷി നേതാവായ ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയും വിമത സേനാ നേതാവ് ഏകനാഥ് ഷിന്‍ഡേ ഉപമുഖ്യമന്ത്രിയും ആകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷിന്‍ഡെ വിഭാഗത്തിലെ വിമത ശിവസേനാ എംഎല്‍എമാരും സ്വതന്ത്രരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.തുടർന്ന് മന്ത്രിസഭാ വികസനം ഉണ്ടാകും.
സേനാ വിമതരില്‍ 12 പേര്‍ക്ക് പുതിയ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ട്, അതേസമയം മൂന്ന് സ്വതന്ത്രരേയും പ്രഹാര്‍ പോലുള്ള ചെറിയ പാര്‍ട്ടികളുടെ അംഗങ്ങളെയും ബിജെപിയിലോ അല്ലെങ്കില്‍ ഷിന്‍ഡെ വിഭാഗത്തിലോ ഉള്‍ക്കൊള്ളിക്കുമെന്നാണ് അറിയുന്നത്.