ശ്രീഹരിക്കോട്ട:ഐഎസ്ആര്‍ഒയുടെ രണ്ടാമത് സമ്പൂർണ വാണിജ്യ വിക്ഷേപണ ദൗത്യം ഇന്ന് നടക്കും. വൈകീട്ട് ആറ് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്‍ററിൽ നിന്ന് സിംഗപ്പൂരിന്‍റെ ഭൗമ നിരീക്ഷക ഉപഗ്രഹമടക്കം മൂന്ന് ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്.വിക്ഷേപണ വാഹനം പിഎസ്എൽവി സി53 ആണ് .
കഴിഞ്ഞ വർഷം ഫെബ്രുവരി 28നാണ് എഎസ്ആർഒ ബ്രസീലിന്‍റെ ഒപ്റ്റിക്കൽ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ ആമസോണിയ വണ്ണിനെ ഭ്രമണപഥത്തിൽ എത്തിച്ചത്. ഇന്ന് ഐഎസ്ആർഒ വാണിജ്യവിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്‍റെ രണ്ടാമത്തെ സമ്പൂർണ വാണിജ്യ വിക്ഷേപണ ദൗത്യം. സതീഷ് ധവാൻ സ്പെയ്സ് സെന്‍ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് സിങ്കപ്പൂരിന്‍റെ ഭൗമനിരീക്ഷക ഉപഗ്രഹമായ DSEO, അടക്കം മൂന്ന് ഉപഗ്രഹങ്ങളുമായി വൈകുന്നേരം കൃത്യം ആറ് മണിക്ക് ഇന്ത്യയുടെ എക്കാലത്തേയും വിശ്വസ്ത വിക്ഷേപണ വാഹനമായ PSLV കുതിച്ചുയരും. ഇതിനുള്ള കൗണ്ട് ഡൗൺ ഇന്നലെ വൈകുന്നേരം ആരംഭിച്ചു.