ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കാർഡ് തകർച്ചയിൽ. ഡോളറിനെതിരെ രൂപയുടെ മൂല്യം 79 കടന്നു. ഇന്ന് 78.86 നിരക്കിലാണ് രൂപയുടെ വിനിമയം ആരംഭിച്ചത്. 18 പൈസയുടെ ഇടിവോടെ 79.03ലാണ് വിനിമയം അവസാനിച്ചത്. ആദ്യമായാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം 79 കടക്കുന്നത്. വിനിമയത്തിനിടെ രൂപയുടെ വിനിമയ നിരക്ക് 79.05 വരെ താഴ്‌ന്നിരുന്നു. ചൊവ്വാഴ്‌ച 48 പൈസയുടെ ഇടിവാണ് നേരിട്ടത്. 78.85 എന്ന നിരക്കിലാണ് ഇന്നലെ വിനിമയം അവസാനിച്ചത്. ഇന്നും അത് തുടരുകയായിരുന്നു. താമസിയാതെ രൂപയുടെ മൂല്യം 80 കടന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം. പണപ്പെരുപ്പം നിയന്ത്രിക്കാൻ യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയതോടെ ഡോളർ ശക്തിയാർജ്ജിച്ചതാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.