മുംബൈ: ഒന്‍ജിസി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളിയും. കണ്ണൂര്‍ സ്വദേശി സഞ്ജു ഫ്രാന്‍സിസാണ്(38) മരിച്ചത്.
ഒഎന്‍ജിസിയുടെ കേറ്ററിംഗ് കരാര്‍ ഏറ്റെടുത്തിരിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച സഞ്ജു. മൃതദേഹം മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാളുടെ ബന്ധുക്കള്‍ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.
ഒഎന്‍ജിസിയുടെ എക്സിക്യുട്ടീവ് എന്‍ജിനിയര്‍മാരായ മുകേഷ് പട്ടേല്‍, വിജയ് മണ്ഡലോലി എന്നിവരും ഒരു ജിയോളജിസ്റ്റുമാണ് മരിച്ച മറ്റുള്ളവര്‍.