നടനും എംഎൽഎയുമായ ഗണേഷിനെ വിമർശിച്ച പോസ്റ്റ് പങ്കുവെച്ച് ഷമ്മി തിലകൻ. കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ നേരത്തെ ഗുരുതര ആരോപണങ്ങൾ നടന്‍ ഷമ്മി തിലകൻ ഉന്നയിച്ചിരുന്നു.
‘പത്തനാപുരം M.L.A-യുടെ അറിവിലേക്കായി പോസ്റ്റ് ചെയ്യുന്നത്.സർ,അറിവില്ലായ്മ ഒരു തെറ്റല്ല..!എന്നാൽ..; അറിഞ്ഞുകൊണ്ട് അറിവില്ലായ്മ നടിക്കുന്നത് അപരാധമാണ്.ആശംസകൾ’.. എന്നാണ് അഡ്വക്കേറ്റ് ബോറിസ് പോളിന്റെ ഫേസ്ബുക് കുറിപ്പ് ഉൾപ്പടെ ഷെയർ ചെയ്തിരിക്കുന്നത്.
ഷമ്മി തിലക് നാട്ടുകാർക്ക് ശല്യമെന്ന് ഗണേഷ് കുമാർ പറഞ്ഞ ആരോപണത്തിന് മറുപടിയായിട്ടു കൂടിയാണ് അഡ്വക്കേറ്റ് ബോറിസ് പോൾ ഷമ്മിയെ പിന്തുണച്ച് ഫേസ്ബുക് പോസ്റ്റിട്ടത്.
അഡ്വ ബോറിസ് പോളിന്റെ ഫേസ്ബുക് കുറിപ്പ്
ഗണേഷിൻ്റേത് പച്ചക്കള്ളം!
സത്യം ഷമ്മിക്കൊപ്പം!
ഷമ്മി തിലകൻ നാട്ടുകാർക്ക് ശല്യമെന്ന ഗണേഷ്കുമാറിൻ്റെ വാക്കുകൾ പച്ചക്കള്ളം!
ശരിയാണ്…..
ഷമ്മി തിലകൻ ശല്യമായിരുന്നു. നാട്ടുകാർക്കല്ല!
പിന്നെ ആർക്കാണ് ശല്യം?
നാട്ടുകാരുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തിയ സമീപത്തെ ഷോപ്പിംഗ് മാളുകാരന്.
മാളുകാരനെതിരെ നടപടിക്ക് മടിച്ച കൊല്ലം കോർപ്പറേഷന്.
മാളുകാരനെതിരെ നടപടിയെടുക്കാത്ത മലിനീകരണ നിയന്ത്രണ ബോർഡിന്.
മാളുകാരനെതിരെ കേസെടുക്കാതിരുന്ന പോലീസിന്.
മാളുകാരന് വേണ്ടി ഷമ്മിക്കും മൈനറായിരുന്ന മകനുമെതിരെ കള്ളക്കേസ് എടുത്ത പോലീസിന്.
അങ്ങനെ നിയമലംഘനം നടത്തിയവർക്കെല്ലാം ഷമ്മി ശല്യം തന്നെയായിരുന്നു.
പിന്നെ നാട്ടുകാർ…. ആ പ്രദേശത്ത് ആകെ ഒൻപത് കുടുംബങ്ങൾ. അവരും ഷമ്മിയും ഒന്നിച്ച് നിന്നാണ് മാളുകാരനെതിരെ കേസുകൾ നടത്തി വിജയിച്ചത്.
അതുകൊണ്ട് ഞാൻ ഉറപ്പിച്ച് പറയുന്നു.
ഗണേശൻ പറഞ്ഞത് പച്ചക്കള്ളം!
സത്യം ഷമ്മിക്കൊപ്പം…
ഇതൊക്കെ തനിക്കെങ്ങനെയറിയാം എന്ന് എന്നോട് ചോദിച്ച് സമയം കളയണ്ട…
ആ കേസുകളിൽ ഷമ്മി തിലകൻ്റെയും മലയാളത്തിൻ്റെ മഹാനടനായ സുരേന്ദ്രനാഥ തിലകൻ്റേയും വക്കാലത്ത് എനിക്കായിരുന്നു.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fshammythilakanofficial%2Fposts%2F586981456130429&show_text=true&width=500
















