ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയാണ് ദ്രൗപതി മുര്‍മു. വനവാസി വിഭാഗത്തില്‍ നിന്നുള്ള നേതാവും മുന്‍ ഝാര്‍ഖണ്ഡ് ഗവര്‍ണറും ആണ്. ഒഡിഷ സ്വദേശിയായ ദ്രൗപതി മുര്‍വിനെതിരെ പ്രതിപക്ഷം മത്സരിപ്പിക്കുന്ന സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയാണ്. ജൂലൈ 18നാണ് തിരഞ്ഞെടുപ്പ് നടക്കുക, 21ന് വോട്ടെണ്ണലും ക്രമീകരിച്ചിട്ടുണ്ട്. ബിജെപിയുടെ അംഗബലം അനുസരിച്ച് ദ്രൗപതി മുര്‍മുവിനാണ് വിജയസാധ്യത. അതിനിടെ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് എതിരായും അനുകൂലിച്ചും വിവധ പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ഇടംപിടിച്ചിട്ടുള്ളത്. ‘ഇത് 2006ലെ ചിത്രമാണ്. ജാര്‍ഖഡിലെ ജാംഷെഡ്പൂര്‍ ടാറ്റാ സ്റ്റീല്‍ ഫാക്ട്ടറിക്ക് മുമ്പില്‍ സമരം ചെയ്ത 13ആദിവാസികളെ ജാര്‍ഖണ്ഡ് പോലിസ് വെടിവെച്ചു കൊന്നു. തൊട്ട് അടുത്ത സംസ്ഥാനമായ ഒഡീസയില്‍ മന്ത്രിയും പിന്നീട് ബിജെപി ജാര്‍ഖണ്ഡ് ഗവര്‍ണ്ണറുമാക്കിയ, ഇപ്പോഴത്തെ ബിജെപി രാഷ്ട്രപതി സ്ഥാനാര്‍ഥിയുമായ ദ്രൗപദി മുര്‍മുര്‍ ഈ ആദിവാസി വേട്ടക്ക് എതിരെ ഒരക്ഷരം പ്രതികരിച്ചില്ല. ‘ എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ കാണാം. എന്നാല്‍, പ്രചരിക്കുന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന ചിത്രം 2006ല്‍ നടന്ന വെടിവെയ്പ്പിന്റേതാണ് എന്നാലിത് ഝാര്‍ഖണ്ഡിലായിരുന്നില്ല, ഒഡിഷയിലെ കലിങ്കാ നഗറിലായിരുന്നു.
പ്രചരിക്കുന്ന പോസ്റ്റിലുള്ള ചിത്രം പരിശോധിച്ചപ്പോൾ ഇതില്‍ സൂചിപ്പിക്കുംപോലെ 2006ലെ പൊലീസ് വെടിവെയ്പ്പുമായി ബന്ധപ്പെട്ട ചിത്രമാണിത്. എന്നാല്‍ ഇത് നടന്നത് ഝാര്‍ഖണ്ഡിലെ ജംഷ്ഡ്പുര്‍ ടാറ്റാ സ്റ്റീല്‍ ഫാക്ടറിയില്‍ ആയിരുന്നില്ല. ഇവിടെ നിന്ന് 254 കിലോ മീറ്റര്‍ അകലെയുള്ള ഒഡിഷ സംസ്ഥാനത്തെ കലിങ്കനഗര്‍ സ്റ്റീല്‍ ഫാക്ടറിക്കായി ഏറ്റെടുത്ത സ്ഥലത്തായിരുന്നു. പോസ്റ്റിനൊപ്പമുള്ള ചിത്രവും ഇതേ വെടിവെയ്പ്പിന്റേതാണ്. 2006 ജനുവരി രണ്ടിന് നടന്ന പൊലീസ് വെടിവയ്പ്പില്‍ 13 കാരനായ കുട്ടിയും രണ്ട് സ്ത്രീകളും ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. മുന്‍പ് ഝാര്‍ഖണ്ഡ്-ഒഡിഷ-ബിഹാര്‍ ലയനങ്ങളോടനുബന്ധിച്ച് ഝാര്‍ഖണ്ഡില്‍ വെടിവെയ്പ്പ് നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ജംഷഡ്പുരിലുള്ള ടാറ്റാ സ്റ്റീല്‍ ഫാക്ടറിയുമായി ബന്ധപ്പെട്ട് 2006ല്‍ വെടിവെയ്പ് നടന്നിട്ടില്ല. മറ്റൊരു കാര്യം പോസ്റ്റില്‍ പറയുന്നതുപോലെ 2006ല്‍ അല്ല ദ്രൗപതി മര്‍മ്മു ഝാര്‍ഖണ്ഡ് ഗവര്‍ണറായിരുന്നത്. 2015 മുതല്‍ 2021 വരെയായിരുന്നു ദ്രൗപതി മര്‍മ്മുവിന്റെ സേവനം ഝാര്‍ഖണ്ഡില്‍ ഉണ്ടായിരുന്നത്. അതേസമയം, ഒഡിഷയില്‍ വെടിവെയ്പ്പ് നടന്നപ്പോള്‍ ദ്രൗപതി മര്‍മു റൈറംഗ്പുര്‍ മണ്ഡലത്തിലെ എംഎല്‍എ ആയിരുന്നു. എന്തയാലും ലഭ്യമായ വിവരങ്ങളില്‍ നിന്ന് പ്രചരിക്കുന്ന പോസ്റ്റുകളിലെ ഭൂരിഭാഗം വിവരങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇതോടെ വ്യക്തമായി.