രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾക്കുള്ള നിരോധനം ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. നിലവിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളിൽ നിന്ന് ബദൽ മാർഗങ്ങളിലേക്ക് മാറുന്നതിന് ആവശ്യമായ സമയം നൽകി കഴിഞ്ഞു.
ഇനി സർക്കാർ ഇളവ് അനുവദിക്കില്ലെന്നും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് അറിയിച്ചു. പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ച് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിർമാണം, ഇറക്കുമതി, വിതരണം, സംഭരണം എന്നിവയ്ക്കും വിലക്കുണ്ട്.