മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ നിര്‍ണായക നീക്കവുമായി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഗവര്‍ണറെ കാണാന്‍ ഫഡ്‌നാവിസ് രാജ്ഭവനിലെത്തി. ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണറെ സന്ദര്‍ശിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ കാണാനാണ് ഫഡ്‌നാവിസ് ഡല്‍ഹിയിലെത്തിയത്. ഫഡ്‌നാവിസിന്റെ നീക്കങ്ങള്‍ സംബന്ധിച്ച് ബിജെപി നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മറ്റ് ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പമാണ് ഫഡ്‌നാവിസ് ഗവര്‍ണറെ സന്ദര്‍ശിക്കാനെത്തിയിരിക്കുന്നത്.