പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാജ രാജ വർമ്മ (98)അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് പാലക്കാട് മണ്ണാർക്കാട്ട് വച്ചായിരുന്നു അന്ത്യം. ഭാര്യ ഗൗരി വർമ്മ. കാവാലം ചാലയിൽ കുടുംബാംഗമാണ്. സംസ്കാര ചടങ്ങുകൾ നാളെ ഉച്ചക്ക് 2 മണിക്ക് പാമ്പാടി തിരുവില്വാമല ഐവർമഠത്തിൽ നടക്കും.