നൂപുര്‍ ശര്‍മയെ അനുകൂലിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടയാളെ പട്ടാപ്പകല്‍ കടയില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. ഉദയ്പൂരിലെ രാജ്‌സാമന്ദില്‍ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കം വിഡിയോയിലൂടെ കാണിച്ച അക്രമികള്‍ നരേന്ദ്ര മോദിക്ക് നേരെയും കൊലവിളി നടത്തിയിരുന്നു. ഉദയ്പൂരില്‍ മാള്‍ഡ്‌സ്ട്രീറ്റില്‍ തയ്യല്‍ക്കട നടത്തുന്ന കനയ്യലാല്‍ സാഹുവാണ് കൊല്ലപ്പെട്ടത്. തുണി തയ്യപ്പിക്കാന്‍ എന്ന വ്യാജേന കടയിലെത്തിയ രണ്ട് ആക്രമികള്‍ ചേര്‍ന്നാണ് കനയ്യലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടയാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് നുപൂര്‍ ശര്‍മയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നുവെന്ന് ആരോപിച്ചാണ് കൊലപാതകം. കൊലപാതകദൃശ്യം പകര്‍ത്തിയ അക്രമികള്‍ ആയുധങ്ങള്‍ ഉയര്‍ത്തി പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കുന്നതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.