യുക്രെയ്‌നിലെ ഷോപ്പിംഗ് മാളിൽ ഉണ്ടായ റഷ്യൻ റോക്കറ്റ് ആക്രമണത്തിൽ 10പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മിസൈൽ ആക്രമണം നടക്കുമ്പോൾ ഏകദേശം 1000-ലധികം ആളുകൾ ഷോപ്പിംഗ് മാളിൽ ഉണ്ടായിരുന്നു. മാളിന് തീപിടിച്ചു. കിഴക്കൻ യുക്രെയ്‌നിയൻ നഗരമായ ക്രെമെൻചുക്കിലെ ഷോപ്പിംഗ് സെന്ററാണ് മിസൈൽ ആക്രമണത്തിൽ തകർന്നത്.
വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അഗ്‌നിശമന സേനാംഗങ്ങളുടെ തീയണയ്ക്കാനുള്ള ശ്രമങ്ങളും പുറത്ത് വന്ന വീഡിയോകളിൽ ദൃശ്യമാണ്.എന്നാൽ അപകടപ്പെട്ടവരുടേയോ മരണപ്പെട്ടവരുടേയോ എണ്ണം കൃത്യമായി പറയാൻ കഴിഞ്ഞിട്ടില്ല. മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.
ആക്രമണത്തിൽ അനുശോചനം അറിയിച്ച് പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയും എത്തി.യുക്രൈൻ സേന അടിയന്തരഘട്ടത്തെ അഭിമുഖീകരിക്കുകയാണെന്ന് ജി-7 ഉച്ചകോടിയെ സെലൻസ്‌കി അറിയിച്ചു.
















