എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെതിരെ അപമാനിച്ചുവെന്ന് ആരോപണത്തിൽ ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മയ്ക്കെതിരെ കേസ്. ഐടി ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാന് കേസ്.
ദ്രൗപതി രാഷ്ട്രപതിയാണെങ്കിൽ ആരാണ് പാണ്ഡവർ. ഏറ്റവും പ്രധാനമായി ആരാണ് കൗരവർ’ എന്നായിരുന്നു രാംഗോപാൽ വർമ്മയുടെ ട്വീറ്റ്. പോസ്റ്റ് വിവാദമായതിന് പിന്നാലെ പട്ടിക ജാതി പട്ടിക വർഗ്ഗക്കാരെ അപമാനിച്ചുവെന്ന് കാണിച്ച് നിരവധി പേരാണ് രാം ഗോപാൽ വർമ്മയ്‌ക്കെതിരെ എത്തിയത്. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കൾ പരാതി നൽകിയിരുന്നു.
ട്വീറ്റ് വിവാദമായതോടെ രാംഗോപാൽ വർമ്മ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ‘ഇത് തീർത്തും തമാശ രൂപേണ പറഞ്ഞതാണ്, മറ്റൊരു തരത്തിലും ഉദ്ദേശിച്ചല്ല. മഹാഭാരതത്തിലെ ദ്രൗപതിയാണ് എന്റെ പ്രിയപ്പെട്ട കഥാപാത്രം, പക്ഷേ പേര് വളരെ അപൂർവമായതിനാൽ ബന്ധപ്പെട്ട കഥാപാത്രങ്ങളെ ഞാൻ ഓർത്തു, ആരുടെയും വികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല’ എന്ന് അദ്ദേഹം പറഞ്ഞു.