നടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വിജയ് ബാബുവിന്റെ പ്രതികരണം. എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ലെന്ന് നടനും സംവിധായകനുമായ വിജയ് ബാബു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വിജയ് ബാബു പ്രതികരിച്ചത്. യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിനെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ ഹാജരായപ്പോഴായിരുന്നു അറസ്റ്റ്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് വിജയ് ബാബുവിന് ജാമ്യം നല്‍കി. ഇതിന് പിന്നാലെ വിജയ് ബാബുവിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
വിജയ് ബാബുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല. കോടതിയുടെ നിര്‍ദ്ദേശമുള്ളതിനാല്‍ മാധ്യമങ്ങളുടെ ഏത് തരത്തിലുള്ള പ്രകോപനത്തോടും പ്രതികരിക്കില്ല. അന്വേഷണവുമായി 100 ശതമാനം സഹകരിക്കുന്നു. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ.