തിരുവനന്തപുരം: നിയമസഭ തടസ്സപ്പെടുത്തിയ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലാത്ത കാര്യം ഇന്ന് സംഭവിച്ചു. അടിയന്തരപ്രമേയം സഭയിൽ വരാൻ പാടില്ല എന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചു.
സഭാ നടപടികള്‍ തടസപ്പെടുത്തുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. ചോദ്യേത്തര വേള തടസ്സപ്പെടുത്തുന്നത് എന്തിനാണെന്ന് പറഞ്ഞില്ല. പ്രതിപക്ഷ നേതാവ് ഒരക്ഷരം പറഞ്ഞില്ല. എന്തിനാണെന്ന് പറയാതെ സമരം നടത്തിയപ്പോഴാണ് ചോദ്യോത്തരവേള നിർത്തിയതെന്നും മുഖ്യമന്ത്രി വിമർശിച്ചു .