ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ഥികളില്‍ ഏറെ ആരാധകരുള്ള താരമാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍ .ബിഗ് ബോസിന്‍റെ അച്ചടക്ക നടപടിയെത്തുടര്‍ന്ന് ഷോ പൂര്‍ത്തിയാക്കാന്‍ ഡോ. റോബിന്ആയില്ല. എന്നാൽ ഇപ്പോൾ റോബിൻ സിനിമയിലേക്ക് എന്ന വാർത്ത ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നതാണ്. പ്രമുഖ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിന്‍ സിനിമയിലേക്ക് തുടക്കം കുറിക്കുന്നത്. അനൌണ്‍സ്‍മെന്‍റ് പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് മോഹന്‍ലാല്‍ ആണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
എസ്ടികെ ഫ്രെയിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം സന്തോഷ് ടി കുരുവിളയുടെ 14-ാമത്തെ ചലച്ചിത്ര സംരംഭമാണ്. ഡോ. റോബിന്‍ രാധാകൃഷ്ണനെ അവതരിപ്പിക്കുന്ന എസ്ടികെ ഫ്രെയിംസ് നിര്‍മ്മാണ സംരംഭം എന്നല്ലാതെ ചിത്രം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അനൌണ്‍സ്‍മെന്‍റ് പോസ്റ്ററില്‍ ഇല്ല. ഡോ. റോബിൻ രാധാകൃഷ്ണൻ മികച്ച പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാലം കൊണ്ട് അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാൻ കഴിഞ്ഞു എന്നതും ചെറിയ കാര്യമല്ല. സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരിക തന്നെ ചെയ്യും. ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിക്കും. തീർച്ഛയായും പുതുതലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമേ വിനോദ വ്യവസായത്തിന് മുൻപോട്ട് പോകാനാവൂ,എന്നന്വ സന്തോഷ് ടി കുരുവിള കുറിച്ചത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorMohanlal%2Fposts%2F602550414571561&show_text=true&width=500
















