ഇടുക്കി ഡിടിപിസിയുടെ നേത്യത്വത്തിൽ ഇടുക്കിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളെ അടയാളപ്പെടുത്തി തയ്യാറാക്കിയ പരസ്യ ചിത്രത്തിന്റെ സിഡി പ്രകാശനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഇടുക്കിയിലെ വന്യജീവി സങ്കേതങ്ങൾ, മലനിരകൾ, അണക്കെട്ടുകൾ, സുഗന്ധവ്യഞ്ജന തോട്ടങ്ങൾ തുടങ്ങിയവ വിനോദ സഞ്ചാര മേഖലകൾ ഉൾപ്പെടുത്തി മുന്നാർ മാൻകുളം എന്നി സ്ഥലങ്ങളുടെ മനോഹാരിതയിലാണ് പരസ്യചിത്രം നിർമ്മിച്ചിരിക്കുന്നത്.
ടിജോ തങ്കച്ചനാണ് പരസ്യ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മിനിവുഡ് സ്റ്റുഡിയോ ഒരുക്കിയ പരസ്യചിത്രത്തിന്റെ ക്യാമറ സൻഗവി പ്രസാദും . ചിത്രത്തിന്റെ സംഗീതം അരവിന്ദ് മഹാദേവനും വരികൾ എഴുതിയത് ടിറ്റോ പി തങ്കച്ചനും ശബ്ദമിശ്രണം നടത്തിയത് നിവിൻ പി.വി യും ഷൈജു സേവ്യറും വി.എഫ്.എക്സ് ചെയ്തിരിക്കുന്നത് ശബരീഷ് ബാലസുബ്രഹ്മണ്യനുമാണ്.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ചടങ്ങിൽ ജില്ലാ കളക്ടർ ഷീബ ജോർജ്, എഡിഎം ഷൈജു പി ജേക്കബ്, ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണശർമ, ഡി.റ്റി.പി.സി സെക്രട്ടറി ജിതേഷ്, വിവിധ വകുപ്പ് തല മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.