തിരുവനന്തപുരം: വാമനപുരം ആറ്റിൽ മൃതദേഹം കണ്ടെത്തി. ഭരതന്നൂർ അംബേദ്കർ കോളനി സ്വദേശി പുരുഷോത്തമൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. 62 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ നാട്ടുകാരാണ് മൃതദേഹം ആറ്റിൽ ഇപ്പോൾ കണ്ടെത്തിയത്.
കല്ലറ മൈലമൂട് ഭാഗത്ത് ആണ് മൃതദേഹം കണ്ടെത്തിയത്. പുരുഷോത്തനെ രണ്ട് ദിവസമായി കാണാനില്ലന്ന് കാട്ടി ഭാര്യ പാങ്ങോട് പോലീസിൽ പരാതി നൽകിയിരുന്നു. ഇദ്ദേഹത്തിന് ചില മാനസിക പ്രശ്നങ്ങളുള്ളതായിട്ടാണ് വിവരം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു .