വയനാട്: പോലീസിനെതിരെ ഭീക്ഷണി പോസ്റ്റുമായി ആക്രമണക്കേസ് പ്രതി അവിഷിത്ത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസിലെ പ്രതിയാണ് ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗമായ അവിഷിത്ത്.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐയുടെ ചോര കുടിക്കാമെന്ന് കരുതേണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പണിയാണ് ചെയ്യുന്നതെങ്കില്‍ പ്രതിരോധം തീര്‍ക്കേണ്ടിവരുമെന്ന ഭീഷണിയും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. അക്രമാസക്തമായ പ്രതിഷേധത്തെ ന്യായീകരിക്കുന്ന തരത്തിലാണ് പോസ്റ്റ്.