വയനാട്: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ എസ്എഫ്ഐ നടപടി ഇന്നുണ്ടാവില്ല. എസ്എഫ്ഐ സംസ്ഥാന സെന്‍റർ, സെക്രട്ടേറിയറ്റ്
യോഗങ്ങൾ ഉടന്‍ ചേരും. വയനാട് സമരം, തുടര്‍ നടപടിവും യോഗത്തില്‍ ചർച്ച ചെയ്യും. പിന്നീട് വയനാട് ജില്ലാ കമ്മിറ്റി യോഗം വിളിക്കും. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വയനാട് ജില്ലാ കമ്മിറ്റിയിൽ പങ്ക് എടുക്കാനും സാധ്യത ഉണ്ട്.
അതേസമയം, ആറ് എസ്എഫ്ഐ പ്രവര്‍ത്തകരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൽപ്പറ്റ പൊലീസാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. ഇതോടെ ഇതുവരെ പിടിയിലായവരുടെ എണ്ണം 25 ആയി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്.