മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് ദേശീയ നിർവ്വാഹക സമിതി യോഗം വിളിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് മുംബൈയിലെ സേനാഭവനിലാണ് യോഗം. എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നാണ് പാർട്ടിയുടെ നിർദ്ദേശം. രാഷ്ട്രീയ പ്രതിസന്ധി നേരിടാൻ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര അഡ്വ. ജനറൽ അശുതോഷ് കുംഭകോണിയെ വിളിച്ചുവരുത്തിനിയമോപദേശം തേടി.
അതേസമയം, ഉദ്ധവ് താക്കറെ രാജിവെക്കേണ്ടതില്ലെന്ന് മഹാവികാസ് അഘാഡി സഖ്യം കൂട്ടായി തീരുമാനമെടുത്തു.ശിവസേന വക്താവ് സഞ്ജയ് റാവത്തുമായുള്ള കൂടിക്കാഴ്ചയിൽ ശരദ് പവാർ ഈ നിർദേശം മുന്നോട്ട് വെച്ചു. സഭയിൽ വിശ്വാസ വോട്ടെടുപ്പിനെ നേരിടും. ഉദ്ധവ് താക്കറെയ്ക്ക് കോൺഗ്രസിൻറെയും എൻ.സി.പിയുടെയും പൂർണ പിന്തുണയുണ്ട്. ശിവസേനയുടെ മൂന്നിൽ രണ്ട് എംഎൽഎമാരും ബഹുഭൂരിപക്ഷം എംപിമാരും ഇതിനോടകം ഏക്‌നാഥ് ഷിൻഡേയ്‌ക്കൊപ്പം ചേർന്നു.