മുംബൈ: രാജ്യത്ത് ഏറ്റവും അധികം വിൽപനയുള്ള ഇലക്ട്രിക് കാറായ ടാറ്റ നെക്സോൺ ഇവിക്ക് തീപിടിച്ചച്ചു. പൊലീസും ഫയർഫോഴ്സും ഏറെ നേരം പരിശ്രമിച്ചതിന് ശേഷമാണ് തീ അണച്ചത്.
വാഹനത്തിന് തീപിടിച്ചത് എങ്ങനെയാണെന്ന് കാര്യം വ്യക്തമല്ല. ആർക്കും പരുക്കുകളില്ലെന്നു പൊലീസ് പറഞ്ഞു. തീപിടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
Tata Nexon EV catches massive fire in Vasai West (near Panchvati hotel), a Mumbai Suburb, Maharashtra. @TataMotors pic.twitter.com/KuWhUCWJbB
— Kamal Joshi (@KamalJoshi108) June 22, 2022
സംഭവത്തില്‍ ടാറ്റ അന്വേഷണം പ്രഖ്യാപിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചശേഷം പ്രതീകരിക്കുമെന്നും ടാറ്റ അറിയിച്ചു. കഴിഞ്ഞ നാലു വർഷത്തിനിടെ ടാറ്റയുടെ 30000 ഇലക്ട്രിക് വാഹനങ്ങൾ ഏകദേശം 100 ദശലക്ഷം കിലോമീറ്ററുകൾ ഇന്ത്യൻ നിരത്തിലൂടെ ഓടിയിട്ടുണ്ടെന്നും ഇത് ആദ്യത്തെ സംഭവമാണെന്നുമാണ് ടാറ്റ പത്രക്കുറിപ്പിലൂടെ അറിയിച്ചത്.