മുതിർന്ന പൗരൻമാർക്ക് ട്രെയിൻ ടിക്കറ്റ് നിരക്കിൽ കൺസെഷൻ ലഭിക്കുമെന്ന പ്രചാരണം സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. കുറച്ച് ദിവസം മുമ്പാണ് ട്രെയിൻ യാത്രികരായ മുതിർന്ന പൗരന്മാർക്ക് ടിക്കറ്റ് നിരക്കിൽ ജൂലൈ 1 മുതൽ കൺസെഷൻ ലഭിക്കുമെന്ന വാർത്ത പുറത്ത് വരുന്നത്. എന്നാൽ വാർത്ത തള്ളി പിഐബി രംഗത്ത് വന്നു. ഇന്ത്യൻ റെയിൽവേ മുതിർന്ന പൗരന്മാർക്ക് ടിക്കറ്റ് നിരക്കിൽ കൺസെഷൻ നൽകുന്നില്ല. നിലവിൽ ഭിന്നശേഷിക്കാർ, രോഗികൾ, വിദ്യാർത്ഥികൾ എന്നിവർക്ക് മാത്രമാണ് ടിക്കറ്റ് നിരക്കിൽ ഇളവുള്ളത്.
മുൻപ് 58 വയസ് കഴിഞ്ഞ സ്ത്രീകൾക്കും 60 വയസ് കഴിഞ്ഞ പുരുഷന്മാർക്കും ട്രെയിൻ ടിക്കറ്റ് നിരക്കിൽ ഇളവ് നൽകിയിരുന്നു. എന്നാൽ 2020 മാർച്ചോടെ ഇളവ് നൽകുന്ന രീതി നിർത്തലാക്കുകയായിരുന്നു. നിലവിൽ ഇത് തിരികെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഇപ്പോൾ പ്രചരിക്കുന്ന ട്രെയിൻ യാത്രികരായ മുതിർന്ന പൗരന്മാർക്ക് ടിക്കറ്റ് നിരക്കിൽ ജൂലൈ 1 മുതൽ കൺസെഷൻ ലഭിക്കുമെന്ന വാർത്ത തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇതോടെ വ്യക്തമാണ്.