മുംബൈ: ശിവസേനയിലെ വിമത എം.എൽ.എമാരെ അയോഗ്യാരാക്കാൻ നീക്കം. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടേതാണ് തീരുമാനം. നിയമസഭയിൽ വിശ്വാസം തെളിയിക്കാമെന്ന് ശരദ് പവാറും വ്യക്തമാക്കി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് ഒപ്പം മുന്നണി ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയ ശരദ് പവാർ, വിമത എംഎൽഎമാർ മുംബൈയിൽ തിരികെ എത്തിയാൽ സാഹചര്യം മാറുമെന്നും വ്യക്തമാക്കി.
മന്ത്രി ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്രയിൽ വിമത നീക്കം നടത്തിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ശിവ സേനയും സഖ്യകക്ഷികളും. 40 നിയമസഭാംഗങ്ങൾ തനിക്കൊപ്പമുണ്ടെന്നാണ് ഏക്നാഥ് ഷിൻഡെ പറയുന്നത്. 55 അംഗ ശിവസേനയുടെ 33 എംഎൽഎമാരും സംസ്ഥാന സർക്കാരിനെ പിന്തുണയ്ക്കുന്ന ഏഴ് സ്വതന്ത്രന്മാരും വിമത ഗ്രൂപ്പിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ശിവസേനയ്ക്ക് പിന്തുണയുമായി കോൺഗ്രസും എൻ.സി.പിയും രംഗത്തുണ്ട്.
വിമത എംഎല്‍എമാരെ വിലയ്ക്ക് വാങ്ങിയതാണെന്ന് ശരദ് പവാര്‍ ആരോപിക്കുന്നു. എംഎല്‍എമാരെ തെറ്റിദ്ധരിപ്പിച്ച് കടത്തിക്കൊണ്ട് പോകുകയായിരുന്നു. ഇതിനെല്ലാം പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ഇനിയും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴുള്ള രാഷ്ട്രീയപ്രതിസന്ധി വളരെവേഗം മറികടക്കാന്‍ സാധിക്കുമെന്നും ശരദ്പവാര്‍ പറഞ്ഞു.
വിമതര്‍ ഉദ്ധവ് താക്കറെയുമായി സംസാരിക്കാന്‍ തയാറാകണമെന്ന് ശരദ് പവാര്‍ ആവശ്യപ്പെട്ടു. മഹാവികാസ് അഘാഡി സഖ്യം വിടാന്‍ തയാറാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത് അല്‍പസമയം മുന്‍പ് അറിയിച്ചിരുന്നു. ഉപാധികളോടെയാണ് ശിവസേന നിലപാടറിയിച്ചിരിക്കുന്നത്. വിമത എംഎല്‍എമാര്‍ 24 മണിക്കൂറിനകം മടങ്ങിയെത്തണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തണമെന്നും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. എത്രയും പെട്ടെന്ന് എംഎല്‍എമാര്‍ ഗുവാഹത്തിയില്‍ നിന്നും തിരിക്കണമെന്നും ഉദ്ധവ് താക്കറെ ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.