ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ കരാര്‍ ഉപഗ്രഹ ദൗത്യം ജിസാറ്റ് 24 വിക്ഷേപണം വിജയകരമായി പൂർത്തിയായി.ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണതറയില്‍ നിന്ന് പുലര്‍ച്ചെ 3 20നാണ് ജിസാറ്റ് 24 വിക്ഷേപിച്ചത്. ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമാണ് ന്യൂ സ്പേസ്. ടാറ്റ പ്ലേയ്ക്ക് വേണ്ടി നിര്‍മിച്ച നാല് ടണ്‍ ഭാരമുള്ള കെയു ബാന്റ് ഉപഗ്രഹം ഏരിയന്‍ 5 ഭ്രമണപഥത്തിലെത്തിച്ചു. ഉപഗ്രഹത്തില്‍ നിന്നുള്ള ആദ്യ സിഗ്നലുകള്‍ ലഭിച്ചു തുടങ്ങി.
ഇന്ത്യയില്‍ നിന്നും മലേഷ്യയില്‍ നിന്നുമുള്ള ഓരോ വാര്‍ത്താ വിനിമയ ഉപഗ്രഹവും ഭ്രമണപഥത്തിലെത്തിച്ചു. ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ വാണിജ്യ സാധ്യതകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിന് 2019ലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി എന്‍എസ്ഐല്‍ രൂപീകരിക്കുന്നത്.
2020ലെ ബഹിരാകാശ നയം മാറ്റത്തോടെയാണ് ഐഎസ്ആര്‍ഒയുടെ വിക്ഷേപണ വാഹനങ്ങളില്‍ വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള കരാറുകള്‍ക്കപ്പുറം ഉപഗ്രഹ നിര്‍മാണ കരാര്‍ കൂടി ഏറ്റെടുക്കാന്‍ എന്‍എസ്ഐഎല്ലിന് അനുമതി നല്‍കുന്നത്.