ഉത്തർപ്രദേശിലെ അയോദ്ധ്യ ഘട്ടിൽ സരയൂ നദിയിൽ വെച്ച് ഭാര്യയെ ചുംബിച്ചതിനെ തുടർന്ന് നദീരത്തെ യുവാവിന് നേരെ ആൾക്കൂട്ടാക്രമണം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വീഡിയോ ഒരാഴ്ച പഴക്കമുള്ളതാണെന്നും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അയോദ്ധ്യ സീനിയർ പോലീസ് സൂപ്രണ്ട് പറഞ്ഞു.
എന്നാൽ സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ല. ദമ്പതികൾ നിലവിൽ എവിടെയാണ് താമസിക്കുന്നതെന്ന് അന്വേഷിക്കുന്നുണ്ട്. അവർക്ക് പരാതിയുണ്ടെന്ന് അറിയിക്കുകയാണെങ്കിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും അവരെ മർദ്ദിച്ച ആളുകളെ കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു.
വീഡിയോയിൽ ദമ്പതികൾ ഒരുമിച്ച് അയോദ്ധ്യ ഘട്ടിൽ മുങ്ങി നിവർന്ന ശേഷം ഭർത്താവ് ഭാര്യയെ ചുംബിക്കുന്നത് കാണാം. ഇത് സമീപത്തുള്ള ആളുകളെ അസ്വസ്ഥരാക്കുകയും അവർ കൂട്ടം കൂടിയെത്തുകയുമായിരുന്നു. കൂട്ടത്തിലൊരാൾ യുവാവിനെ നദിയിൽ നിന്നും കരയിലേക്കെത്തിച്ച് മർദ്ദിക്കുകയും ചെയ്തു. ഇതിനിടെ ഭാര്യ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചുറ്റും കൂടിയവരെല്ലാവരും കൂടി യുവാവിനെ മർദ്ദിക്കുകയായിരുന്നു.
राजा राम की नगरी ‘अयोध्या की सरयू नदी’ में स्नान करते समय युवक ने जब अपनी ‘पत्नी’ को ‘kiss’ किया तो वहां मौजूद पब्लिक ने उस व्यक्ति की जमकर पिटाई की।
#Ayodhya @ayodhya_police pic.twitter.com/cOb54boFTA— Shubhankar Mishra (@shubhankrmishra) June 22, 2022