മലപ്പുറം: മുൻ വൈദ്യുതി മന്ത്രിയും സി.പി.ഐ.എമ്മിന്റെ മുതിർന്ന നേതാവുമായ എം.എം മണിയെ നിറത്തിന്റെ പേരിൽ അപമാനിച്ച് മുസ്ലിം ലീഗ് നേതാവും ഏറനാട് എം.എൽ.എയുമായ പി.കെ ബഷീര്‍. ‘കറുപ്പ് കണ്ടാല്‍ പേടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയില്‍ ചെല്ലുമ്പോള്‍ എം.എം മണിയെ കണ്ടാല്‍ എന്തുചെയ്യും, അയാളുടെ കണ്ണും മുഖവുമെല്ലാം കറുപ്പല്ലേ?’ എന്നായിരുന്നു പി.കെ ബഷീറിന്റെ പരിഹാസം.
‘കറുപ്പ് കണ്ടാൽ ഇയാൾക്ക്(പിണറായി) പേടി, പർദ്ദ കണ്ടാൽ ഇയാൾക്ക് പേടി.. നാളെ സംസ്ഥാന കമ്മിറ്റിയിൽ പോയാൽ എം.എം മണിയേയും കണ്ടാൽ എന്തായിരിക്കും സ്ഥിതി… കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ…’. പി.കെ ബഷീറിന്റെ പ്രസംഗത്തില്‍ നിന്ന്. ഏറനാട് മണ്ഡലത്തിലെ മുസ്ലിം ലീഗ് എം.എല്‍.എയായ പി.കെ ബഷീറിന്റെ വംശീയാധിക്ഷേപത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനങ്ങളാണുയരുന്നത്.
മുസ്ലിം ലീഗ് വയനാട് ജില്ലാ പ്രവർത്തക സംഗമത്തിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു എം.എം മണിയെ നിറത്തിന്റെ പേരില്‍ പി.കെ ബഷീർ വംശീയമായി അധിക്ഷേപിച്ചത്.