കുറച്ച് ദിവസങ്ങളിലായി തുടരുന്ന രാഷ്ട്രീയ അട്ടിമറികൾക്കൊടുവിൽ രാജി സന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാജിക്കത്ത് തയ്യാറെന്നും താക്കറെ അറിയിച്ചു. ഫേസ്ബുക്ക് ലൈവിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു എംഎൽഎയെങ്കിലും ഒഴിയണമെന്ന് പറഞ്ഞാൽ രാജിവയ്ക്കാമെന്നും ഔദ്യോഗിക വസതി ഉടൻ ഒഴിയുമെന്നും ഉദ്ധവ് അറിയിച്ചു. ശിവസേനയും ഹിന്ദുത്വവും ഒന്നാണെന്ന് ഉദ്ധവ് താക്കറെ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യകാരണങ്ങളാൽ ആരെയും കാണാൻ സാധിക്കുന്നില്ല. എല്ലാ വെല്ലുവിളികളെയും നേരിട്ടു. താക്കറെയുടെ പ്രത്യയശാസ്ത്രം മുന്നോട്ടു കൊണ്ടുപോകുമെന്നും താക്കറെ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. അതേസമയം, ഏകനാഥ് ഷിൻഡേയെ വിമതർ നിയമസഭാ നേതാവാക്കി പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് 34 എംഎൽഎമാർ ഒപ്പിട്ട കത്ത് ഗവർണർക്ക് കൈമാറി. തീരുമാനം ഡെപ്യൂട്ടി സ്പീക്കറെയും അറിയിച്ചു. പുതിയ ചീഫ് വിപ്പിനെയും തിരഞ്ഞെടുത്തു.