നിര്‍ണ്ണായകമായ മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ മഹാരാഷ്ട്രാ ഗവര്‍ണറും കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ചിരുന്നു. അദ്ദേഹത്തേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേന്ദ്രനിരീക്ഷകനായി മുംബെയിലെത്തിയയതായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കമല്‍നാഥ്. ശിവസേനയും കോണ്‍ഗ്രസും എന്‍ സിപിയും ചേര്‍ന്ന മഹാ വികാസ് സഖ്യത്തിന് എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരും പിന്തുണ നല്‍കുമെന്നും എംവിഎ സര്‍ക്കാരിന് കോണ്‍ഗ്രസ് പിന്തുണ തുടരുമെന്നും കമല്‍നാഥ് അറിയിച്ചു.നിലവിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ മഹാരാഷ്ട്ര നിയമസഭ പിരിച്ചുവിടുമെന്ന ശിവസേനയുടെ സഞ്ജയ് റാവത്ത്. സൂചന നല്‍കി