നാസ നടത്തിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ ആളില്ലാ വിക്ഷേപണ പരീക്ഷണം വിജയകരമായതിനു പിന്നാലെ സ്റ്റാർലൈനർ പേടകത്തില്‍ മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കാൻ തയ്യാറെടുത്ത് നാസ .
പേടകത്തിൽ ആദ്യമായി മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്ക് അയക്കാൻ ആണ് നാസയുടെ പദ്ധതി.
രണ്ടു പേരെയാണ് നാസ നിലയത്തിലേക്ക് അയയ്ക്കുന്നത്. ബോയിങ് ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് എന്നാണ് ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.ഈ ദൗതൃത്തിലൂടെ പുറപ്പെടുന്ന സഞ്ചാരികൾ രണ്ടാഴ്ചയോളം ബഹിരാകാശ നിയലത്തിൽ തങ്ങും.ഇതിന് ശേഷമാണ് തിരികെയിറങ്ങുക. ദൗത്യത്തിന്റെ പൈലറ്റായി നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത എൽ. വില്യംസും കമാൻഡറായി ബാരി ബുച്ച് വിൽമോറുമാണ് ബോയിങ് സ്റ്റാർലൈനർ പേടകത്തിലുണ്ടാകുന്നത്.
സ്റ്റാർലൈനർ പേടകത്തിന്റെ മികവ് പരിശോധിക്കുകയെന്നതാണ് ദൗത്യത്തിന്റെ പ്രഥമ ലക്ഷ്യം. ബഹിരാകാശ നിലയത്തിലേക്ക് സുരക്ഷിതമായി മനുഷ്യരെ എത്തിക്കാനും തിരിച്ചിറക്കാനുമുള്ള ശേഷിയും ഈ ദൗത്യത്തിലൂടെ പരീക്ഷിക്കും. ഹ്രസ്വ കാല വിക്ഷേപണമായാണ് ബോയിങ് ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആവശ്യമായി വന്നാൽ ആറ് മാസം വരെ ദൗത്യം ദീർഘിപ്പിക്കാനും ഒരാളെ കൂടി ഉൾപ്പെടുത്താനും സാധ്യതയുണ്ട്. ദൗത്യത്തിന്റെ ഭാഗമാകാൻ ഒരുങ്ങുന്ന മൂന്ന് ബഹിരാകാശയാത്രികരും മുന്‍പ് ബഹിരാകാശ നിലയത്തിലേക്ക് ദീർഘകാല ക്രൂ അംഗങ്ങളായി പറന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.