കേരളത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും സുരേഷ്ഗോപിയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുമെന്ന് ബിജെപി നേതൃത്വം. വീണ്ടും രാജ്യസഭാംഗമായി പരിഗണിക്കാത്തതില്‍ അതൃപ്തിയുണ്ടെന്നും ഇതേ തുടര്‍ന്ന് നടന് സുരേഷ് ഗോപി പാര്‍ട്ടി വിടുകയാണെന്നും തരത്തില്‍ വാര്‍ത്തകൾ പ്രചരിച്ചിരുന്നു എന്നാൽ ഈ പ്രചരണങ്ങള്‍ക്ക് നടൻ തന്നെ വിശദീകരണം നൽകിയെങ്കിലും ബിജെപിയും പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ബിജെപി സംസ്ഥാന നേതൃത്വവുമായി സുരേഷ് ഗോപി അകല്‍ച്ചയിലാണെന്നും പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു എന്ന പ്രചാരണത്തിൽ ബിജെപി സംസ്ഥാന നേതൃത്വംപ്രതികരണവുമായി രംഗത്ത്.
സുരേഷ് ഗോപി പാര്‍ട്ടി വിടുകയാണെന്ന തരത്തില്‍ ഗൂഢലക്ഷ്യത്തോടെ ചില മാധ്യമങ്ങളാണ് വാര്‍ത്തകള്‍ ഉണ്ടാക്കിയത് . സുരേഷ് ഗോപിയുടെ ജനപിന്തുണയില്‍ വിറളിപൂണ്ടാണ് ഇത്തരം അധശക്തികള് അസത്യ പ്രചരണം നടത്തുന്നത്. ഇവർക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാനാണ് പാര്‍ട്ടി തീരുമാനമെന്നും ബിജെപി പ്രസ്താവനയില്‍ പറയുന്നു.രാജ്യസഭാ എംപിയായിരുന്നപ്പോഴും അല്ലാതിരുന്നപ്പോഴും സുരേഷ്ഗോപി ജനങ്ങൾക്ക് വേണ്ടി നടത്തിയ സേവന പ്രവർത്തനങ്ങൾ കക്ഷി-രാഷ്ട്രീയ ഭേദമന്യേ മലയാളികൾ അംഗീകരിച്ചിട്ടുള്ളതാണ്. ബിജെപിയുടെ പ്രവർത്തനങ്ങളിൽ ഇനിയും സജീവമായി തുടരുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി കഴിഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരിലും അണികളിലും ആശയക്കുഴപ്പമുണ്ടാക്കാന്‍ സൃഷ്ടിക്കപ്പെടുന്ന ഇത്തരം ജല്പ്പനങ്ങള് പ്രവര്‍ത്തകര്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും ബിജെപി പ്രസ്താവനയില്‍ പറയുന്നു.