ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലം അട്ടിമറിക്കാന്‍ ചില അധ്യാപകര്‍ ശ്രമിച്ചെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ആരോപിച്ചു. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തും.
പ്ലസ് ടു, വിഎച്ച്എസ്ഇ ഫലപ്രഖ്യാപനത്തിനിടെയാണ് മന്ത്രി ഗുരുതര ആരോപണം ഉന്നയിച്ചത്.മൂല്യനിര്‍ണയം ആരംഭിച്ച ശേഷമുള്ള മിന്നല്‍ പണിമുടക്ക് അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. കെമിസ്ട്രി മൂല്യനിര്‍ണയ ക്യാമ്പില്‍ പ്രതിഷേധിച്ച അധ്യാപകര്‍ക്കെതിരെ കൂടുതല്‍ നടപടി എടുക്കും. ചോദ്യം തയ്യാറാക്കിയ അധ്യാപകര്‍ സെറ്റ് ചെയ്ത ഉത്തര സൂചികയിലും വിദഗ്ദ്ധ സമിതി പിഴവ് കണ്ടെത്തി. അധ്യാപകർക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം പരിശോധിക്കുമെന്നാണ് മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. 3,61,091 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 83.87 ശതമാനമാണ് വിജയം.
















