പാലക്കാട് പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കൾ. പട്ടാമ്പി കൊപ്പം എറയൂർ ശ്രീതിരുവളയനാട് ഭഗവതി ക്ഷേത്രത്തിലായിരുന്നു കവർച്ച.
സിസി ടിവി ക്യാമറകൾ മറച്ച് ക്ഷേത്രത്തിലെ ഇരുമ്പ് ഗ്രിൽ മുറിച്ചു കടത്തുകയായിരുന്നു. സംഭവത്തിൽ ബിജെപി കൊപ്പം മണ്ഡലം വൈസ് പ്രസിഡൻ്റ് എം. പരമേശ്വരൻ, ബിജെപി മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ചില്ലവീട്ടിൽ ഗോപിനാഥൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
സെപ്തംബര്‍ 3നാണ് സംഭവം. ക്ഷേത്ര ഓഡിറ്റോറിയത്തിന് സമീപത്തുണ്ടായിരുന്ന 30 അടി നീളവും 4 ഇഞ്ച് വീതിയും 1/2 ഇഞ്ച് കനവുമുള്ള ഇരുമ്പ് സ്ക്വയർ പൈപ്പാണ് ഇവർ മുറിച്ചുകൊണ്ടുപോയത്.

















