ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള പരമ്പരകളിലൊന്നാണ് ഡോണ്‍. ഡോണ്‍ ആദ്യ ഭാഗവും ഡോണ്‍ 2ഉം ഇരുകയ്യും നീട്ടിയാണ് ഷാരൂഖ് ആരാധകര്‍ സ്വീകരിച്ചത്.ബോളിവുഡിനെ ഇളക്കി മറിച്ച ‘ഡോണ്‍’ വീണ്ടും വരുന്നു എന്ന വാർത്ത ഷാരൂഖ് ആരാധകർക്കിടയിൽ ആവേശമുണർത്തിയിരിക്കുകയാണ് .
2006ലാണ് ഡോണിന്റെ ആദ്യ ഭാഗം ഇറങ്ങിയത്. 2011ല്‍ പുറത്തിറങ്ങിയ രണ്ടാം ഭാഗവും ബ്ലോക്ക് ബസ്റ്ററായിരുന്നു. 1978ല്‍ അമിതാബ് ഭച്ചനെ നായകനാക്കി പുറത്തിറങ്ങിയ ഡോണ്‍ എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു 2006ല്‍ പുറത്തിറങ്ങിയ ഷാറൂഖ് ചിത്രം.
ഡോണിന്റെ മൂന്നാം ഭാഗം അണിയറയില്‍ ഒരുങ്ങുന്ന എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. സംവിധായകന്‍ ഡോണ്‍ 3 യ്ക്കുവേണ്ടി പുതുമയുള്ള ഒരു ആശയത്തിനായി ഏറെ നാളായി പരിശ്രമിക്കുകയായിരുന്നുവെന്നും അതിനിപ്പോള്‍ അവസാനമായെന്നും ഫര്‍ഹാന്‍ അക്തറുമായി അടുത്ത വൃത്തങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. തിരക്കഥ പൂര്‍ത്തിയായ ശേഷം ഇതിനെക്കുറിച്ച് ഷാറൂഖിനോട് സംസാരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
















