സ്വവർഗ വിവാഹ നിരോധനം ഭരണഘടനാ മൂല്യങ്ങളെ ലംഘിക്കുന്നില്ല എന്ന് ജപ്പാൻ കോടതി. ഒസാക്ക ജില്ലാ കോടതിയാണ് സ്വവർഗ വിവാഹ നിരോധനം ശരിവച്ചത്. നിരോധനത്തിനെതിരെ മൂന്ന് സ്വവർഗ ദമ്പതികൾ രു മില്ല്യൺ യെൻ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളി. ജി 7 രാജ്യങ്ങളിൽ സ്വവർഗ വിവാഹം അനുവദിക്കാത്ത ഒരേയൊരു രാജ്യമാണ് ജപ്പാൻ.സ്വവർഗ വിവാഹങ്ങൾക്കുള്ള നിരോധനം ഭരണഘടനാ ലംഘനമാണ് എന്ന് 2021 മാർച്ചിൽ സപ്പോറോയിലെ ഒരു കോടതി വിധിച്ചിരുന്നു. ഈ വിധിയെ തള്ളിക്കൊണ്ടാണ് ഒസാക്ക കോടതിയുടെ പുതിയ വിധി. വിവാഹം എന്നത് ‘രണ്ട് ലിംഗത്തിലുള്ളവർ തമ്മിൽ പരസ്പര സമ്മതത്തോടെ നടക്കേണ്ടത്’ എന്നാണ് ജപ്പാൻ ഭരണഘടനയുടെ നിർവചനം.
ജപ്പാനിലെ നിയമം അനുസരിച്ച് സ്വവർഗ ദമ്പതികൾക്ക് നിയമപരമായി വിവാഹം കഴിക്കാൻ അനുവാദമില്ല. പങ്കാളിയുടെ സ്വത്തുക്കൾ, അവർ ഒരുമിച്ച് താമസിക്കുന്ന വീട് പോലുള്ളവയിൽ നിയമപരമായ അനന്തരാവകാശം നേടാനും കഴിയില്ല. കൂടാതെ പങ്കാളിയുടെ കുട്ടികളുടെ മേൽ രക്ഷാകർതൃ അവകാശങ്ങളും നിലനിൽക്കില്ല.എന്നാൽ, ടോക്യോ അടക്കം വിവിധ ഇടങ്ങളിൽ ഇവർക്ക് പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ട്
















