ഇസ്രയേലിൽ മുന്നണി പിരിച്ചു വിടാൻ തീരുമാനമായി.തെരഞ്ഞെടുപ്പ് നേരിടാൻ തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് മുന്നണി പിരിച്ചു വിടാൻ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും വിദേശകാര്യമന്ത്രി യയിർ ലാപിഡുമായി ധാരണയായത്.
120 ആംഗ പാർലമെന്റിൽ ഭരണ മുന്നണിയിലുള്ള എട്ട് പാർട്ടികൾക്ക് കൂടി 61 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്.പാർലമെന്റ് പിരിച്ചുവിടാനുള്ള ബിൽ അടുത്ത ആഴ്ച അവതരിപ്പിച്ചേക്കും.ഒരു വർഷം മുമ്പ് ബെന്നറ്റ്അധികാരമേറ്റത്.
ഒക്ടോബറോടെ രാജ്യത്ത് മൂന്ന് വർഷത്തിനിടെയുള്ള അഞ്ചാം തെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. നീണ്ട കാലം ഇസ്രയേൽ പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിൻ നെതന്യാഹു അധികാരത്തിൽ തിരിച്ചെത്താനുള്ള അവസരമായി ഈ തെരഞ്ഞെടുപ്പിനെ ഉപയോഗിച്ചേക്കും.
















