ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യുമെന്ന് അറിയിച്ചു. അഞ്ചാമത്തെ ദിവസമാണ് രാഹുലിനെ ഇഡി ചോദ്യം ചെയ്യുന്നത്. ഇന്നലെ പതിമൂന്ന് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.
ഇന്നലെ സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുൽ ഗാന്ധി ഇ ഡി ഓഫീസിലെത്തിയത്. രാവിലെ പതിനൊന്നുമണിക്കാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഉച്ചഭക്ഷണത്തിനായി അനുവദിച്ച ഒരു മണിക്കൂർ ഇടവേളയ്‌ക്കു ശേഷം വൈകിട്ട് 4.45 ഓടെ ചോദ്യം ചെയ്യൽ പുനരാരംഭിക്കുകയും ചെയ്തിരുന്നു.
















