പാലക്കാട്: ജില്ലയിലെ മലയോര മേഖലയിൽ ഇന്ന് എൽ.ഡി.എഫ് ഹർത്താൽ. ജനവാസ മേഖലയെ ബഫർ സോണിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപെട്ടാണ് സമരം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കർഷകർ അതിജീവന സദസും സംഘടിപ്പിച്ചു.
സംരക്ഷിത വന മേഖലക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള ഒരു കിലോമീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രിംകോടതി വിധിക്കെതിരെയാണ് എൽ.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അട്ടപ്പാടി, നെല്ലിയാമ്പതി, മുതലമട, പാലക്കയം തുടങ്ങി 14 വില്ലേജ് പരിധിയിലാണ് ഹർത്താൽ ആചരിക്കുന്നത്.
















