Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

അപ്രതീക്ഷിത നീക്കവുമായി ഇഡി ;അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി,‘മെയിലിന് പിണറായി മറുപടി നൽകിയില്ല’

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 17, 2026, 04:43 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുൻപ് സിപിഎം പ്രവർത്തകർ ഇ.ഡി ഉദ്യോഗസ്ഥരെയും അവരുടെ വാഹനങ്ങളെയും ആക്രമിച്ച തിരുവനന്തപുരം ബേക്കറി ജംക്‌ഷനിലെ പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടുമെത്തി. വീട്ടിൽ ആരുമില്ലാതിരുന്നതിനെ തുടർന്ന് ഇ.ഡി സംഘം ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള രണ്ടു പേജുള്ള സമൻസ് വീടിന്റെ ചുമരിൽ പതിപ്പിച്ച ശേഷമാണ് മടങ്ങിയത്. വരുന്ന വെള്ളിയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിർദേശം. മേയ് 27ന് ഇതേ വീട്ടിൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അന്ന് റെയ്ഡ് കഴിഞ്ഞിറങ്ങിയ ഉദ്യോഗസ്ഥരെ സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർ തടയുകയും ഉദ്യോഗസ്ഥരുടെ കാറുകളുടെ ചില്ലുകൾ തകർക്കുകയും ചെയ്തു. 300 ഓളം പേർക്കെതിരെ കേസെടുക്കുകയും നിരവധി സിപിഎം പ്രവർത്തകർ അറസ്റ്റിലാകുകയും ചെയ്തു. അന്ന് പ്രവർത്തകർ അടിച്ചോടിക്കാൻ ശ്രമിച്ച അതേ വീട്ടിലേക്കാണ് ഇ.ഡി ഉദ്യോഗസ്ഥർ വീണ്ടുമെത്തി നടപടികൾ പൂർത്തിയാക്കിയത്.

കേന്ദ്ര ഏജൻസിയെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാം എന്ന ധാരണ തിരുത്തിയാണ് പരസ്യമായി സമൻസ് പതിപ്പിച്ച ഇത്തവണത്തെ ഇ.ഡി നീക്കം. സമൻസ് കൈപ്പറ്റാൻ ആളില്ലെങ്കിൽ അത് പിന്നീട് കൈമാറുകയോ ഇമെയിൽ അയക്കുകയോ ചെയ്യാമായിരുന്നു. എന്നാൽ വീടിന്റെ ഭിത്തിയിൽ പരസ്യമായി സമൻസ് പതിപ്പിച്ചത് വഴി കൃത്യമായ സന്ദേശം നൽകാൻ ഇ.ഡിക്ക് കഴിഞ്ഞു. പിണറായി വിജയൻ കണ്ണൂരിലും കുടുംബാംഗങ്ങൾ മറ്റ് സ്ഥലങ്ങളിലുമായിരുന്നിട്ടും ഇ.ഡി ഉദ്യോഗസ്ഥർ നടപടികളുമായി മുന്നോട്ടുപോയി. സമൻസ് കൈപ്പറ്റാൻ ജീവനക്കാർ വിസമ്മതിച്ചതോടെ, സിപിഎം പ്രവർത്തകരുടെ കൺമുന്നിൽ വച്ചുതന്നെയാണ് ഭിത്തിയിൽ സമൻസ് ഒട്ടിച്ച് ഉദ്യോഗസ്ഥർ മടങ്ങിയത്. പിണറായിയെ ബോധപൂർവം അപകീർത്തിപ്പെടുത്താനാണ് നീക്കമെന്നാണ് പാർട്ടിയുടെ വാദം. മുൻപ് ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തെ അണികളുടെ വൈകാരിക പ്രതികരണമായി ന്യായീകരിച്ച പാർട്ടി, ഇപ്പോഴത്തെ സമൻസ് ഒട്ടിക്കലിനെയും രാഷ്ട്രീയമായി നേരിടാനാണ് ആലോചിക്കുന്നത്.

ഇന്നലെ മെയിലിൽ നോട്ടിസ് അയച്ചിരുന്നുവെന്നും, ഇത് സ്വീകരിച്ചു കൊണ്ടുള്ള മറുപടി പിണറായിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും ഇ.ഡി വൃത്തങ്ങൾ പറയുന്നു. നോട്ടിസ് കൈപ്പറ്റിയെന്ന മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് വീട്ടിൽ നോട്ടിസ് പതിച്ചതെന്നാണ് വിശദീകരണം. പിഎംഎൽഎ പ്രകാരം നോട്ടിസ് ഏറ്റെടുക്കാൻ വിസമ്മതിച്ചാൽ താമസ സ്ഥലത്ത് പതിപ്പിക്കാം. ഇത് നിയമ പ്രകാരം ഉള്ള നടപടിയാണെന്നും ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നു. ചുമരിൽ നോട്ടിസ് ഒട്ടിച്ചതിൽ അസ്വാഭാവികതയില്ലെന്നും നിയമപ്രകാരം ആരും സ്വീകരിക്കാത്തതിനാലാണ് അങ്ങനെ വേണ്ടിവന്നതെന്നും ഇ.ഡി വിശദീകരിക്കുന്നു.

ഇ.ഡിയെ ആക്രമിച്ച കേസിൽ പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി മുൻ കൗൺസിലർ ഉൾപ്പെടെയുള്ള നിരവധി സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതി അന്നത്തെ ആക്രമണത്തെ സംസ്ഥാനത്തിനു നേരെയുള്ള കുറ്റം എന്നാണ് വിശേഷിപ്പിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, ജോൺ ബ്രിട്ടാസ് തുടങ്ങിയ പ്രമുഖ നേതാക്കളെ ചോദ്യം ചെയ്യാനായി പ്രത്യേക അന്വേഷണ സംഘം നോട്ടിസ് നൽകിയിരുന്നു.

 

ReadAlso:

മാസപ്പടി കേസ്: പിണറായിയുടെ വീട്ടിൽ ഇ ഡി, സമൻസ് നൽകാൻ നേരിട്ടെത്തി

ശബരിമല ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കോട്ടയം റെയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തി

മാസപ്പടി അഴിമതിക്കേസ്; ഇഡിക്ക് മുന്നിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഹാജരായേക്കില്ലെന്ന് സൂചന

രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ കേസെടുത്തതിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ആർ. ശ്രീലേഖ

മുസ്ലിം ലീഗ് എന്ത് പറയുന്നോ അത് തന്നെയാണ് എന്റെയും നിലപാട്; ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക ലക്ഷ്യത്തിന് എതിരാണ്, എം സി മായിൻ ഹാജി

Tags: edANWESHANAM NEWSഅന്വേഷണം മലയാളംpinarayi vijayans

Latest News

അപ്രതീക്ഷിത നീക്കവുമായി ഇഡി ;അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി,‘മെയിലിന് പിണറായി മറുപടി നൽകിയില്ല’

Screenshot

യുവാക്കൾക്ക് മാനസികാരോഗ്യവും ലിംഗനീതിയും സംസാരിക്കാൻ കഴിയുന്നില്ലെന്ന യു.എൻ റിപ്പോർട്ട് തള്ളി ഇന്ത്യ; ‘ആരോപണങ്ങൾക്ക് തെളിവെവിടെ?’

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പ്രണയം നടിച്ച് പീഡിപ്പിച്ചു:സഹപാഠി ഉള്‍പ്പെടെ 5 പേര്‍ പിടിയിലായി

ഭരണമാറ്റം ജനാധിപത്യത്തിന്റെ ജീവശ്വാസം; മോദിയും അതിന് അതീതനല്ല — ‘ഭരണമാറ്റ’ വിവാദത്തിൽ ബിജെപിക്കെതിരെ വിമർശനം

K-റെയില്‍ വന്നില്ല കേട്ടോ ?: അതിന്റെ പേരിലുണ്ടായ നഷ്ടം 73.49 കോടി; കൂറ്റനാടുകാര്‍ക്ക് അപ്പം വില്‍ക്കാന്‍ കഴിയുമോ CPIM ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies