ഡൽഹി: അന്താരാഷ്ട്ര യോഗാദിനം ഇന്ന് ആചരിക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇന്നു വിപുലമായ ചടങ്ങുകൾ നടക്കും. കർണാടകയിലെ മൈസൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മെഗാ യോഗ അഭ്യാസത്തിനു നേതൃത്വം നല്കും. 15,000 പേർ പങ്ക് എടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
സംസ്ഥാനത്ത് അന്താരാഷ്ട്ര യോഗാദിനാഘോഷത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വൈകുന്നേരം 4.30ന് നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
















